എന്തുകൊണ്ടാണ് ഷൂറാ?




*റസൂലുല്ലാഹി (സ) അരുളിയതായി ഇബ്നു ഉമർ (റ) പറയുന്നു :* *അള്ളാഹു എന്റെ ഉമ്മത്തിനെ ഒന്നാകെ തിന്മയായ കാര്യത്തിൽ ഒരുമിച്ചു കൂട്ടുന്നതല്ല,* *അല്ലാഹുവിന്റെ കരം* *ജമാഅത്തിനോടൊപ്പമാണ്.*
*(തിർമിദി 2167)*

ഈ ഹദീസിന്റെ അർത്ഥം അള്ളാഹു മുഹമ്മദിയ ഉമ്മത്തിലെ ഉലമാക്കളെ ഐക്യഖണ്ഡേന തിന്മയായ കാര്യത്തിൽ ഒരുമിച്ചു കൂട്ടില്ല എന്നുള്ളതാണ്. 

അതുപോലെ, സാധാരണ ജനങ്ങൾ ഒരു സ്ഥലത്തു അല്ലെങ്കിൽ ഒരു വിഷയത്തിൽ ഒരുമിച്ചു കൂടിയാൽ അത് സത്യമാവണം എന്നില്ല, കാരണം അടിസ്ഥാനം ഉലമാക്കളാണ്, സാധാരണക്കാരോ അറിവില്ലാത്തവരോ അല്ല. 
അബു ഈസാ അത്തിർമിദി (റഹ് :അ) തന്റെ സുനനിൽ ഉദ്ധരിക്കുന്നു : ഉലമാക്കളുടെ അഭിപ്രായം ജമാഅത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് ഫിഖ്ഹ് പണ്ഡിതന്മാരും, ആലിമീങ്ങളും, ഹദീസ് പണ്ഡിതന്മാരുമാണ്. 

മുല്ല അലിയ്യുൽ കാരി (റഹ്:അ ) പറയുന്നു : ഹദീസ് സൂചിപ്പിക്കുന്നത് മുസ്‌ലിമീങ്ങൾ ഒന്നാകെ ഒരുകാര്യം അംഗീകരിച്ചാൽ അത് സത്യമാണ്, ഇവിടെ മുസ്ലിമീങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് ഉലമാക്കളാണ്. സാധാരണ ജനങ്ങളുടെ പൊതുസമ്മതം പരിഗണിക്കില്ല, കാരണം അത് ഇല്മിന്റെ അടിസ്ഥാനത്തിലല്ല. 
Mirqaat al- Mafaateeh(2/61)

നിലവിലെ ദീനിന്റെ പരിശ്രമത്തിന്റെ സാഹചര്യം പരിഗണിക്കുമ്പോൾ ഹഖ്‌ഖിന്റെ ഉലമാക്കൾ ഒന്നാകെ പറയുന്നു 


1. ദാറുൽ ഉലൂം ദേവ്ബന്ദ് 
2. സഹാറന്പൂർ 
3. ദാഭേൽ 
4. നദ്വത്തുൽ ഉലമ 
5. ദാറുൽ ഉലൂം നുമ്മാനിയ്യ 
6. ദാറുൽ ഇഫ്ത മഹ്മൂദിയ്യ (സൗത്ത് ആഫ്രിക്ക )
7. മുഫ്തി തകി ഉസ്മാനി 
8. മുഫ്തി ഇബ്രഹിം ദേസായി( *സൗത്ത് ആഫ്രിക്ക ഗ്രാൻഡ് മുഫ്തി* )
9. അല്ലാമാ ഷെയ്ഖ് അഹ്‌മദ്‌ ഷാഫി ( *ഗ്രാൻഡ് മുഫ്തി ബംഗ്ലാദേശ്* )
10. മളാഹിറുൽ ഉലൂം, സഹാറന്പൂർ 
11. ജാമിയ ഉൽ ഉലമ മൗറീഷ്യസ് 
12. ഉലമാ കൌൺസിൽ : ന്യൂസിലൻഡ് 
13. ജമാഅത്തുൽ ഉലമാ ഫ്രാൻസ് 
14. ജാമിഅഃ ഇസ്ലാമിയ തലിമുദ്ദിൻ ഗുജറാത്ത്‌ 
15. ALLAMA AHAMMED SIDIQ DESAI

കൂടാതെ ലോകാടിസ്ഥാനത്തിൽ നിരവധി ഉലമാക്കളും മദാരിസ്സുകളും ഐക്യഖണ്ഡേന അംഗീകരിക്കുന്നു, *ജനങ്ങളെ ദീനിന്റെ പരിശ്രമത്തിന്റെ പേരിൽ ബംഗ്ലാവാലി മസ്ജിദിൽ(നിസാമുദ്ധീൻ) അയക്കൽ അനുവദനീയമല്ല*. ബംഗ്ലാവാലി മസ്ജിദിൽ പോകുന്നത് വഴി *ഉമ്മത്ത്‌ ദീനിൽ നിന്നും ദൂരത്താവുകയും, ജനങ്ങളെ വഴികേടിൽ ആക്കുകയും ചെയ്യുന്ന ഒരു സംഘം  അതുമൂലമായി ഉടലെടുക്കാൻ കാരണമായിത്തീരും*. 


ഉലമാക്കൾ മാത്രമല്ല ദീനിന്റെ പരിശ്രമത്തിലെ *മുതിർന്ന മുഴുവൻ അക്കബരീങ്ങളും ഒരേ സ്വരത്തിൽ പറയുന്നു*. 
ഈ പരിശ്രമത്തിന്റെ അതിന്റെ തനതായ രീതിയിൽ നിന്നും ഇന്ന് പാളം തെറ്റി പോയിരിക്കുന്നു. കുറച്ചു പേരെ മാത്രം പേരെടുത്തു ഉദ്ധരിക്കുന്നു. 

1. *ഹാജി അബ്ദുൽ വഹ്ഹാബ് സാബ്* 
തബ്ലീഗിന്റെ ലോകത്തിലെ ഏറ്റവും മുതിർന്ന മഹാൻ. ഇല്യാസ് (റഹ് :അ ) കൂടെയും ഹസ്രത് ജി യുസുഫ് (റഹ് :അ ) കൂടെയും പരിശ്രമിക്കുകയും ഹസ്രത് ജി ഇന്നാമുൾ ഹസ്സൻ (റഹ്:അ) എടുത്ത ആലമി ശൂറായിൽ ഇന്ന് ജീവിച്ചിരിക്കുന്ന രണ്ട് പേരിൽ ഒരാൾ. നിലവിലെ ആലമി ശൂറാ സിമ്മെദ്ദാർ. 
2. *ഇബ്രാഹീം മൗലാനാ*. 
മൗലാനാ സാദ് സാബിന്റെ ഉസ്താദ് ആണ്. വർഷങ്ങൾ നിസാമുദ്ധീൻ മർകസിൽ കഴിഞ്ഞ മഹാനാണ്. ഒരുപാട് രാജ്യങ്ങളിൽ വിദേശ ജമാഅത്ത് പോകുകയും അതിൽ 1 വർഷം അമേരിക്കയിൽ ജമാഅത്ത് പോയി അമേരിക്ക ഫത്തഹ് ആക്കിയ മഹാൻ. ഈ തബ്ലീഗിന്റെ പരിശ്രമത്തിൽ തർബിയതിന്റെ വിഷയത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്ന മഹാൻ. 
3. *യാഖൂബ് മൗലാനാ* 
മൗലാനാ സാദ് സാബിന്റെ വാപ്പ ഹാറൂൺ (റഹ് :അ ) യുടെ ഉസ്താദാണ്. ഹസ്രത് ജി ഇന്നാമുൾ ഹസ്സൻ (റ:അ) കൂടെ 30 വർഷവും 
ഹസ്രത് ജി യുസുഫ് (റ:അ) കൂടെ 15 വർഷവും പരിശ്രമിച്ച മഹാനാണ്. 
4. *സുഹൈർ മൗലാനാ* 
സുബൈർ മൗലാനയുടെ മകൻ 
5. *Dr. സനാഉള്ള* 
ഫാത്തി:ഹേ ഫ്രാൻസ് 
6. *മൗലാനാ ഇഹ്‌സാൻ സാബ്* 
റായ്:വെണ്ട് മർകസ് സിമ്മെദ്ദാർ. 
7. *മൗലാനാ സിയാഉൽ ഹക്ക് സാബ്* 
റായ്:വണ്ട്‌ ശൂറാ സിമ്മെദ്ദാർ
8. *ഖാലിദ് സിദ്ധീഖി സാബ്* 
ആലിഗറിൽ നിന്നും ആദ്യമായി ഹസ്‌റത് ജി യുസുഫ് (റഹ് :അ) യുടെ കാലത്ത് പരിശ്രമവുമായി ബന്ധപ്പെട്ട മഹാൻ. 
9. *മൗലാനാ ഇസ്മായിൽ ഗോദ്റാ സാബ്* 
ഹസ്രത് ജി ഇന്നാമുൾ ഹസ്സൻ സാബിന്റെ കാലം മുതലേ ഗുജറാത്തിന്റെ സിമ്മെദ്ദാർ
10. *ഭായ് ഫാറൂഖ് സാബ്* 
ലോകം മുഴുവൻ ജമാഅത്ത് പോകുകയും ഹസ്രത് ജി ഇന്നാമുൾ ഹസ്സൻ സാബിന്റെ കാലം മുതലേ സൗത്ത് ഇന്ത്യയുടെ സിമ്മെദ്ദാർ
11. *മൗലാനാ താരിഖ് ജമീൽ*
ലോകം മുഴുവൻ ദീനിന്റെ പരിശ്രമത്തിന്റെ പേരിൽ അറിയപ്പെടുന്ന, ഒരുപാട് ജനങ്ങളുടെ ഹിദായത്തിനു കാരണമായ മഹാൻ.  ലോകാടിസ്ഥാനത്തിൽ ആയിരത്തിൽ കൂടുതൽ ഇജ്തിമയിൽ മജ്‌ലിസ് കൈകാര്യം ചെയ്ത ആലിം. ഒരുപാട്  വലിയ കച്ചവടക്കാരേയും , ക്രിക്കറ്റ്‌ താരങ്ങളെയും , സിനിമ താരങ്ങളെയും,  ഭരണനേതാക്കളെയും  പരിശ്രമം ആയി ബന്ധപ്പെടുത്തിയ മഹാൻ. 

ഒരു കാലത്ത് നമ്മൾ പേരെടുത്തു പറഞ്ഞ ഈ മഹാന്മാരെല്ലാം ഒരുപോലെ പറയുന്നു ഈ പരിശ്രമം അതിന്റെ തനതായ ശൈലിയിൽ നിന്നും മാറി പുതിയൊരു രൂപം ഉടലെടുത്തിരിക്കുന്നു. അതുകൊണ്ട് പഴയ തനതായ ശരിയായ ശൈലിയിലേക്ക് പരിശ്രമത്തിനെ മടക്കിക്കൊണ്ടുവരൽ നമ്മുടെ കടമയാണ്. ഹഖ്‌ഖിന്റെ മുഴുവൻ ഉലമാക്കളും ഇത് തന്നെ പറയുമ്പോൾ തീർച്ചയായും അതുതന്നെയാണ് സത്യം. 
ഇത് മനസ്സിലാക്കൽ നമ്മുടെ കടമയല്ലേ ???
കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാനായി കുറഞ്ഞത് ഇബ്രാഹീം മൗലാനായുടെ കത്തും യാഖൂബ് മൗലാനായുടെ കത്തും ദാറുൽ ഉലൂം ദേവ്ബന്ദിന്റെ ഫത്‍വയും വായിച്ചിരിക്കൽ അനിവാര്യമാണ്. 

കൂടുതൽ ഈ വിഷയത്തിൽ കാര്യങ്ങൾ മനസ്സിലാക്കാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

തിരുവനന്തപുരം : *ഗുൽസാർ സേട്ട്* : +919633304147
കൊല്ലം : *ശാഹുൽ ഹമീദ് സാഹിബ്‌* : +919544427365
ആലപ്പുഴ : *ഷുഹൈബ് മൗലവി* : +919847163256
കോട്ടയം : *ബുറൂഷ് ഭായ്* : +919447266615
ഇടുക്കി : *അബ്ദുൽ റസാഖ് സർ* : +919037315051
എറണാകുളം : *അബ്ദുറഹ്മാൻ ഹാജി* : +919746078623
*മൗലവി സകരിയ ബിൻ യഹ്‌യ സാബ്* : +919995125544
തൃശൂർ : *ജാഫർ ഭായ്* : +919995202022
പാലക്കാട്‌ : *സലിം സാഹിബ്‌* : +919447147843
മലപ്പുറം : *സലാം മഞ്ചേരി* +91 9995555303
*സുലൈമാൻ സാർ TKM* : +91 94468 37351
കോഴിക്കോട് : *Dr. മൻഷാദ്* : +91 8891342772
*വസീർ എഞ്ചിനീയർ* : +91 98957 76666
കണ്ണൂർ : *നജീബ് സാഹിബ്‌* +919947528262
കാസർഗോഡ് : *ഹബീബ് ചാ* +919446580235

Comments