വീട്ടിലെ തഅലീമിൽ ഖുർആൻ ഹൽഖ ഒഴിവാക്കുക !!!



നിങ്ങളിൽ ഏറ്റവും ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്. (ഹദീസ് ഷെരീഫ് )
ഈ ഹദീസുകൾ പഠിച്ചിട്ടും എന്തുകൊണ്ടാണ് വീട്ടിലെ തഅലീമിൽ ഖുർആൻ ഹല്ഖയെ ശൂറക്കാർ ഒഴിവാക്കുന്നത് ?

അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും!

ദീനിന്റെ പരിശ്രമം മൗലാനാ ഇല്യാസ് റ:അ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ഇജ്തിഹാദ് ചെയ്തു കണ്ടെത്തിയ ഒരു അമൽ അല്ല. മൗലാനയുടെ വേദനയും ഫിക്‌റും ഇലാഹി ബന്ധവും കാരണം അള്ളാഹു വിലായതിന്റെ ദറജയിൽ ഉയർത്തി ഇൽഹാമിയായി നൽകിയ ഒരു അമൽ ആണ്. അതുകൊണ്ട് മൗലാനാ എപ്രകാരം ഈ അമൽ ചെയ്യാൻ പറഞ്ഞോ അപ്രകാരം തന്നെ ചെയ്യേണ്ടത് അത്യാവശ്യം ആണ്. എന്നാൽ ചോദ്യത്തിൽ ഉന്നയിച്ച ഖുർആൻ ഹൽഖ ബഹുമാനപ്പെട്ട ഇല്യാസ് റ:അയോ, ഹസ്‌റത്‌ജി യുസുഫ് റ:അയോ, ഹസ്‌റത്‌ജി ഇന്നാമുൽ ഹസ്സൻ റ:അയോ ശേഷം ഉതാവാദിത്വമേൽപിക്കപെട്ട അക്കാബിരീങ്ങളുടെ മഷൂറപ്രകാരമോ ഉള്ളതല്ല. മറിച്ചു ഒരു വ്യക്തിയുടെ മാത്രം ഇജ്തിഹാദ് മാത്രമാണ്. ഈ ഒരു വ്യക്തിയുടെ ഇത്തരം ഇജ്തിഹാദിനെ കുറിച്ച് മൗലാന മുഫ്തി അബുൽ ഖാസിം നൊമാനിയും
മൗലാന മുഫ്തി സയ്യദ് അഹ്മദ് പാലന്പൂരിയും
മൗലാന സയ്യദ് അർഷദ് മദനിയും ഒപ്പ് വെച്ച ഫത്വയിൽ ദാറുൽ ഉലൂം ദിയോബന്ദ്® 31/01/2018 (13/05/1439 AH) തീയതിയിൽ റഫറൻസ് നമ്പർ:213ഇൽ പറയുന്നു.

*മൗലാനാ സഅദ് തന്റെ സ്വന്തമായുള്ള ഇജ്തിഹാദ് നിറുത്തേണ്ടതാണ്. അദ്ദേഹത്തിന്റെ നൂതനമായ നിഗമനവും (ഇജ്തിഹാദും) (ഖുർആൻ ഹദീസ് ) വ്യാഖ്യാനവും സൂചിപ്പിക്കുന്നത് അദ്ദേഹം അഹ്ലു സുന്നത്തി വൽ ജമാഅത്ഇന്റെയും അക്കാബിരീങ്ങളുടെയും രീതിയിൽ നിന്നു വ്യത്യസ്തമായി പുതിയ ഒരു സംഘത്തെ വാർത്തെടുക്കാനുള്ള അഭിരുചിയിൽ ആണ്.*
®http://www.darululoom-deoband.com/urdu/news/index.php?lang=en&id=59

ഖുർആൻ ഹൽഖ വീട്ട് തഅലീമിൽ എതിർക്കപെടാൻ കാരണം
1. അതു തബ്ലീഗിന്റെ മഹാന്മാരുടെ തർതീബിനോ മഷൂറക്കോ വിരുദ്ധമാണ്.
2. ഖുർആൻ ഹൽഖ നടത്തുന്നത് സ്ത്രീകൾക്ക് ശുദ്ധി ഇല്ലാത്ത സമയമാണെങ്കിൽ സ്ത്രീകൾ ഖുർആൻ ഓതാൻ വിസമ്മതിക്കും, അതു വഴി വീട്ടിലെ പുരുഷന്മാർ സ്ത്രീകളുടെ ശുദ്ധിയില്ലാത്ത ദിവസങ്ങൾ(PERIODS) അറിയാൻ കാരണമായിത്തീരും. സ്ത്രീകൾക്ക് ഈ ദിവസങ്ങൾ അന്യസ്ത്രീകൾ അറിയാൻ തന്നെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ പിന്നെ പുരുഷന്മാർ അറിയുന്നതിനെ കുറിച്ച് പറയേണ്ടതില്ലല്ലോ. ചുരുക്കി പറഞ്ഞാൽ സ്വന്തം ഉമ്മയുടെ പെരിയഡ്‌സ് മകൻ അറിയാൻ കാരണമാകും, സ്വന്തം മകളുടെ പെരിയഡ്‌സ് പിതാവ് അറിയാൻ കാരണമാകും. സ്വന്തം പെങ്ങളുടെ പെരിയഡ്‌സ് സഹോദരൻ അറിയാൻ കാരണമാകും, മരുമകളുടെ പെരിയഡ്‌സ് ഭർതൃപിതാവ് അറിയാൻ കാരണമായി തീരും. ചുരുക്കിപ്പറഞ്ഞാൽ വലിയ നാണക്കേടിന്റെയും ലജ്ജയുടെയും അവസ്ഥ സമാധാനത്തോടെ ജീവിക്കേണ്ട വീട്ടിൽ പോലും ഉണ്ടായിത്തീരുന്നു.

*ശരീഅത്തിൽ സ്ത്രീകൾക്ക് ഒരു പർദ്ദ ആണെങ്കിൽ തബ്ലീഗിൽ രണ്ട് പർദ്ദ ആണെന്ന സൂക്ഷ്മത നഷ്ടപ്പെടാനും, സ്ത്രീകൾക്ക് നാണക്കേടിന്റെയും ലജ്ജയുടെയും അവസ്ഥ ഒഴിവാക്കാനും , അക്കാബിരീങ്ങളുടെ രീതിക്കു വിരുദ്ധമാവാതിരിക്കാനും വേണ്ടിയാണ് വീട്ടിലെ തഅലീമിൽ ഖുർആൻ ഹല്ഖ ഒഴിവാക്കാൻ പറയുന്നത്.*

എന്നാൽ സ്ത്രീകൾ ഖുർആൻ ഓതൽ വളരെ സ്രേഷ്ടമായ അമൽ ആണ്. അതിനാൽ വീട്ടിൽ ഫസായിലിന്റെ കിതാബ് (ഖുർആനിന്റെ മഹത്വങ്ങൾ) തഅലീം വായിക്കുകയും അതിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌ ഇൻഫ്രാധി ആയി സ്ത്രീകൾ ധാരാളം ഖുർആൻ തിലാവത് ചെയ്യുകയും ഹതം തീർക്കുകയും ചെയ്യുന്നത് വളരെ അനിവാര്യമാണ്. *ഉമ്മമാർ പെൺകുട്ടികളെ ഖുർആൻ തജ്‌വീദോട് കൂടി ഓതാൻ പഠിപ്പിക്കാൻ പ്രത്ത്യേകം ശ്രദ്ധ പുലർത്തുക.* അങ്ങനെ ഖുർആൻ ഓതുന്നത് വഴി വീട്ടിൽ സക്കിനത് ഉണ്ടാകാനും ബറകത് ഉണ്ടാകാനും കാരണമാകും. സഅദ് മൗലാനായുടെ സ്വന്തമായ ഇജ്തിഹാദ് കാരണം റഹ്മത്തിന്റെയും സമാധാനത്തിന്റെയും ഗ്രന്ഥമായ പരിശുദ്ധ ഖുർആൻ തന്നെ നമ്മുടെ സ്ത്രീകളുടെ ലജ്ജക്കും നാണക്കേടിനും വരെ  കാരണമാകുന്നു.  ഇത്തരം ഫിത്നകളിൽ നിന്നും അള്ളാഹു എല്ലാവരെയും കാത്ത് രക്ഷിക്കുമാറാകട്ടെ. പടച്ചവൻ ഏറ്റവും എളുപ്പത്തിൽ ഹഖ് മനസ്സിലാക്കാനും,അത് പിന്പറ്റാനും എല്ലാവർക്കും തൗഫീഖ്‌ ചെയ്യുമാറാകട്ടെ - ആമീൻ

Comments